കേരളത്തിന്‍റെ കലാലയ ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍റെര്‍ വിഭാഗത്തില്‍ നിന്ന് ഒരാള്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. തിരുവനന്തപുരം തോന്നയ്ക്കൽ എ ജെ കോളേജിലെ നാദിറ എഐഎസ്എഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിന്‍റെ കലാലയ ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍റെര്‍ വിഭാഗത്തില്‍ നിന്ന് ഒരാള്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. തിരുവനന്തപുരം തോന്നയ്ക്കൽ എ ജെ കോളേജിലെ നാദിറ എഐഎസ്എഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.
താനൊരു ട്രാന്‍സ്‌ജെന്‍ററാണെന്ന് നാദിറ ലോകത്തെ അറിയിച്ചത് ഒരു വർഷം മുമ്പാണ്. സ്വയം തിരിച്ചറിഞ്ഞത് എട്ടാം ക്ലാസിലും. ട്രാന്‍സ്‌ജെന്‍റെര്‍ എന്ന് പറയാന്‍ പലരും മടിക്കുമ്പോൾ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളജില്‍ സ്വന്തം വ്യക്തിത്വം തുറന്ന് പറഞ്ഞ് നാദിറ മല്‍സരിക്കുന്നതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. ട്രാന്‍സ്‌ജെന്‍റെറെന്ന് തുറന്ന് പറഞ്ഞപ്പോഴും തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോഴും പൂർണ പിന്തുണ നല്‍കിയത് സുഹൃത്തുകള്‍.
ബിഎ മാസ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ നാദിറ ക്വിറിഥം എന്ന സംഘടനയുടെ ബോർഡംഗം കൂടിയാണ്.
