Asianet News MalayalamAsianet News Malayalam

ബാം​ഗ്ലൂർ മൈസൂർ ഹൈവേയിൽ ഇരുന്നൂറിലധികം മരങ്ങൾ വെട്ടിമാറ്റി; പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധത്തിലേക്ക്

  • വെട്ടിമാറ്റിയത് ഇരുനൂറിലധികം മരങ്ങൾ
  • പരിസ്ഥിതി പ്രവർത്തകർ പ്രക്ഷോഭത്തിലേക്ക്
trees chopped at karnataka

കർണാടക: ബാം​ഗ്ലൂർ - മൈസൂർ ഹൈവേ വികസിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇരുന്നൂറിലധികം മരങ്ങൾ വെട്ടിനശിപ്പിച്ചതിനെതിരെ പരിസ്ഥിതി സ്നേഹികൾ  കർണാടകയിൽ പ്രക്ഷോഭത്തിലേക്ക്. നാലര കിലോമീറ്റർ പാത വികസിപ്പിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് മരങ്ങൾ വെട്ടിക്കളഞ്ഞത്. ഇതിനെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ശ്രമം. വനംവകുപ്പിന്റെ അറിവോട് കൂടിയാണ് ഈ നിർബന്ധിത മരം മുറിക്കൽ നടന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. 

നാൽപത് വർഷത്തിലേറെ പഴക്കമുള്ള വൃക്ഷങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു എന്ന് പരിസ്ഥിതി പ്രവർത്തകനായ വിജയ് നിഷാന്ത് പറയുന്നു. മൈസൂരിലെയും ബാം​ഗ്ലൂരിലെയും ജനങ്ങൾ ഇക്കാര്യത്തിൽ ഒന്നായി നിന്ന് പൊരുതേണ്ടതുണ്ട്. വികസനം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് പരിസ്ഥിതി നാശം എന്നാണോ എന്നും ഇവർ ചോദിക്കുന്നു. വെട്ടിമാറ്റിയ മരങ്ങൽക്ക് പകരം മരങ്ങൾ വച്ചുപിടിപ്പിച്ചിട്ടില്ല. പല വ​ർ​ഗത്തിൽ പെട്ട വൃക്ഷങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങൾ വെട്ടിമാറ്റുമ്പോൾ അധികൃതർ രണ്ടാമതൊന്ന് ആലോചിക്കേണ്ടതാവശ്യമാണെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.    

Follow Us:
Download App:
  • android
  • ios