തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം ശമ്പള വർധന ആവശ്യപ്പെട്ടുള്ള നഴ്സ്മാരുടെ മിന്നല്‍ പണിമുടക്കുകളില്‍ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒപി അടച്ചിട്ട് പ്രതിഷേധം. ശമ്പള വർധന ആവശ്യപ്പെട്ടുള്ള നഴ്സ്മാരുടെ മിന്നല്‍ പണിമുടക്കുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. പുതുക്കിയ ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് പല സ്വകാര്യ ആശുപത്രികളിലും ചർച്ചകൾ തുടരുകയാണ്. എന്നാൽ കൂട്ടിയ ശമ്പളം നല്‍കിയില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ടു പോകാനാണ് നഴ്സുമാരുടെ സംഘടനകളുടെ തീരുമാനം.