അതേസമയം കാര്‍ത്തിക്കിനൊപ്പം യാത്ര ചെയ്തിരുന്ന വ്യക്തിയെ സംഭവത്തിന് പിന്നാലെ കാണാതായതായി ദൃക്‌സാക്ഷികള്‍ പറയുന്നു

കൊല്‍ക്കത്ത: അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മരിച്ചു. ദാരിയ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന നാസ്‌കറിന്റെ ഭര്‍ത്താവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തിക് നാസ്‌കറാണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ബൈക്കില്‍ കാര്‍ത്തിക്കും മറ്റൊരാളും വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. അജ്ഞാതരായ ഒരു സംഘം ആളുകള്‍ കാര്‍ത്തിക്കിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം കാര്‍ത്തിക്കിനൊപ്പം യാത്ര ചെയ്തിരുന്ന വ്യക്തിയെ സംഭവത്തിന് പിന്നാലെ കാണാതായതായി ദൃക്‌സാക്ഷികള്‍ പറയുന്നു

കാര്‍ത്തിക് കൊല്ലപ്പെടുന്നതിന് മുന്‍പ് കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സൂറത്ത് അലി മണ്ടല്‍ സമാനമായ രീതിയിൽ വെടിയേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു.