ദില്ലി: മുത്തലാഖ് കേസില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം ഇന്നും സുപ്രീംകോടതിയില്‍ തുടരും. മുസ്ലീം സമുദായത്തിന്റെ വിശ്വാസമായ മുത്തലാഖിനെ ഭരണഘടനാപരമായി ചോദ്യം ചെയ്യാനാകില്ല എന്ന വാദമാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഇന്നലെ ഉയര്‍ത്തിയത്. മുത്തലാഖില്‍ മാറ്റം ആവശ്യമെങ്കില്‍ അത് വരുത്തേണ്ടത് സമുദായം ആണെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഇന്നും തുടര്‍വാദം നടക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നത്.