ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാരുടെ ഇപ്പോള്‍: 'ഞങ്ങളുടെ കേരളാ സ്റ്റോറില്‍ വില്പന നടക്കും. ഞങ്ങള്‍ക്ക് വേറെ ബ്രാഞ്ചുകളില്ല.' എന്നായിരുന്നു കസ്തൂരിയുടെ ട്വീറ്റ്.
25 വര്ഷം തുടര്ച്ചയായി ത്രിപുര ഭരിച്ച സിപിഎമ്മിന്റെ ദയനീയ പരാജയത്തില് നിരവധി വിമര്ശനങ്ങളാണ് പുറത്തുവന്നു കൊണ്ടിരുക്കുന്നത്. ബംഗാളിന് ശേഷം ത്രിപുരയിലും സിപിഎമ്മിനേറ്റ പരാജയത്തെ തുടര്ന്നാണ് നടി കസ്തൂരി ശങ്കറിന്റെ പരിഹാസ ട്വീറ്റ് വന്നത്.
ഇന്ത്യന് കമ്മ്യൂണിസ്റ്റുകാര് ഇപ്പോള്: 'ഞങ്ങളുടെ കേരളാ സ്റ്റോറില് വില്പന നടക്കും. ഞങ്ങള്ക്ക് വേറെ ബ്രാഞ്ചുകളില്ല.' എന്നായിരുന്നു കസ്തൂരിയുടെ ട്വീറ്റ്. അനിയന് ബാവ ചേട്ടന് ബാവ എന്ന ചിത്രത്തിലൂടെ മലയാളികള്ക്കും പരിചിതയാണ് കസ്തൂരി ശങ്കര്.
നീണ്ട 33 വര്ഷക്കാലത്തിന് ശേഷമാണ് സിപിഎമ്മിന് ബംഗാള് നഷ്ടമാകുന്നത്. മമതാ ബാനര്ജിയുടെ വരവോടെ ബംഗാളില് നിന്ന് പുറത്താക്കപ്പെട്ട സിപിഎമ്മിന് പിന്നീട് ബംഗാളില് തിരിച്ചെത്താന് കഴിഞ്ഞിട്ടില്ല. ഇപ്പോള് 25 വര്ഷം തുടര്ച്ചയായി ഭരിക്കപ്പെട്ടതിന് ശേഷം മാണിക്ക് സര്ക്കാറിന്റെ ത്രിപുരയും സിപിഎമ്മിനെ കൈവിട്ടു. ത്രിപുരയിലെ സിപിഎമ്മിന്റെ പരാജയത്തെതുടര്ന്ന് ഏറെ വിമര്ശനങ്ങളാണ് സിപിഎം നേരിട്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് ഒരൊറ്റ സീറ്റ് പോലും നേടാനാവാത്ത ബി.ജെ.പി 2018 ല് 35 സീറ്റുകള് പിടിച്ചെടുത്താണ് ഭരണം നേടിയത്. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ഐ.ടി.എഫ്.ടിക്ക് എട്ട് സീറ്റുണ്ട്. കസ്തൂരിയുടെ ട്വീറ്റിനെ പിന്തുണച്ചും വിമര്ശിച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്.
