ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് അധികാരമേറ്റു.

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് അധികാരമേറ്റു. മുതിര്‍ന്ന ബിജെപി നേതാവായ ജിഷ്ണു ദേവ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത റോയ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നരേന്ദ്രമോദി, അമിത് ഷാ എന്നിവരടക്കമുള്ള ബിജെപി ദേശീയ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അധ്വാനി, മുരളിമനോഹര്‍ ജോഷി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മാണിക് സര്‍ക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. 

25 വര്‍ഷത്തെ സിപിഎം ഭരണം അട്ടിമറിച്ചാണ് ബിപ്ലവ് കമാറിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ബിജെപി വിജയിച്ചതിന് തൊട്ട് പിന്നാലെ ത്രിപുരയില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. കൂടാതെ ലെനിന്റെയും മാര്‍ക്‌സിന്റെയും പ്രതിമകളും വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു.