നാലുവയസുകാരി മരിച്ചു മരിച്ചത് ബീമാപള്ളി സ്വദേശിനി ആര്‍ സി സിക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം: ആര്‍സിസിയിൽ രക്തം മാറി നല്‍കിയതു കാരണം നാഗര്‍ കോവിൽ സ്വദേശിയെ കൂടാതെ ബീമാപള്ളി സ്വദേശിയായ നാലു വയസുകാരിയും മരിച്ചു . എന്നാൽ ആര്‍സിസി ഇത് റജിസ്റ്റ‍ർ ചെയ്തിട്ടില്ല . നാഗര്‍കോവില്‍ സ്വദേശി എഡിസന്‍റെ മകൻ ആര്‍സിസിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് നാലു വയസുകാരി മരിച്ചത്. രക്താര്‍ബുദത്തിന് ചികില്‍സയിലായിരിക്കെയാണ് ആര്‍.സി.സിയിൽ നിന്ന് രക്തം മാറി നല്‍കിയത്. രക്തം നല്‍കി മണിക്കൂറുകള്‍ക്കകം കുഞ്ഞിന്‍റെ ദേഹം ചുവന്നു തടിച്ചു. നെഞ്ചുവേദനയുണ്ടായി . മണിക്കുറൂകള്‍ക്കുള്ളിൽ മരിച്ചു .

രക്തം മാറി നല്‍കിയതിനെ തുടര്‍ന്നാണ് ആര്‍.സി.സിയിൽ ചികില്‍സയിലിരിക്കെ നാഗര്‍ കോവിൽ സ്വദേശി എഡിസണും മരിച്ചത്. എന്നാൽ അമിത രക്തസ്രാവും ഹൃദസ്തംഭനവുമാണ് മരണകാരണമെന്നാണ് എഡിസണന്‍റെ ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പറഞ്ഞത്. സെന്‍റർ ഫോർ‍ കോണ്‍സ്റ്റിറ്റ്യൂഷണൽ റൈറ്റ് എന്ന സംഘടനയും ആര്‍ സി സിക്കെതിരെ നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ്