തലസ്ഥാനത്തെ പെൺകരുത്ത്; കരാട്ടെ റെക്കോർ‍‍ഡിനായി ശ്രമം

First Published 8, Mar 2018, 9:37 AM IST
trivandrum womens day
Highlights
  • വനിതാ ദിനത്തിൽ പ്രദർശനം
  • ഗിന്നസ് പ്രതിനിധി വരുന്നു

തിരുവനന്തപുരം: വനിതാ ദിനത്തിൽ കരുത്തറിയിക്കാൻ തലസ്ഥാനമൊരുങ്ങി. പുതിയ ഗിന്നസ് റെക്കോ‍ർഡ് ലക്ഷ്യമട്ട് ആറായിരം പെൺകുട്ടികൾ അണിനിരക്കുന്ന  കരാട്ടെ  പ്രദർശനം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ  നടക്കും. പ്രദർശനം വിലയിരുത്താനുള്ള ഗിന്നസ് പ്രതിനിധിയും തലസ്ഥാനത്ത് എത്തി.

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പെൺകരുത്ത് തെളിയുമ്പോൾ പ്രദർശനം വിലയിരുത്താനെത്തുന്ന ഗിന്നസ് പ്രതിനിധിയും വനിത തന്നെ.
ഇറ്റലിക്കാരി ലൂസിയ സിലിഗാജെനിസിയ. വിവിധ പ്രായത്തിലുള്ള പെൺകുട്ടികളാണ് മാസങ്ങളായി കരാട്ടെ പരിശീലിക്കുന്നത്. ജില്ലാ പഞ്ചായത്തിന്‍റ നേതൃത്വത്തിലാണ് തയ്യാറെടുപ്പുകൾ. മുഖ്യമന്ത്രിയാണ്  മുഖ്യാതിഥി.

നിലവിലെ ഗിന്നസ് റെക്കോർഡ് ജപ്പാനിലെ  ഓകിനാവ കരാട്ടെ കൂട്ടായമയുടെ പേരിലാണ്. 3973  പെൺകുട്ടികൾ ഒരുമിച്ച്  നടത്തിയ ഗിന്നസ് റെക്കോർഡ് മറികടക്കുകയാണ് ലക്ഷ്യം. വൈകിട്ട് മൂന്നൂമണിക്കാണ് പ്രദർശനം.

loader