ആലപ്പാടിന് പിന്തുണയുമായി 'ട്രോള്‍ എറണാകുളം' എന്ന ഫേസ്ബുക്ക് കൂട്ടായ്മയും. 13ന് മറൈന്‍ഡ്രൈവില്‍ ഐക്യദാര്‍ഢ്യസമ്മേളനം നടത്തും.
കൊച്ചി: കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി 'ട്രോള്‍ എറണാകുളം' എന്ന ഫേസ്ബുക്ക് കൂട്ടായ്മയും. ജനുവരി 13 -ാം തീയതി വൈകിട്ട് 4 മണിക്ക് മറൈന്‍ ഡ്രൈവില്‍ വെച്ച് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും സമ്മേളനവും സംഘടിപ്പിക്കാനൊരുങ്ങുകയാണിവര്‍.
അനധികൃത കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ നടത്തിവരുന്ന റിലേ നിരാഹാരം രണ്ടുമാസം പിന്നിടുകയാണ്. നിരവധി പ്രമുഖരും ഇതിനോടകം ആലപ്പാടിനും അവിടുത്തെ പ്രദേശവാസികള്‍ക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. പ്രളയത്തില്‍ മുങ്ങിയ കേരള ജനതയ്ക്ക് കൈത്താങ്ങായ കടലിന്റെ മക്കളുടെ പ്രശ്നത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദത പാലിച്ചപ്പോള്‍ ഇവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയാണ് 'ട്രോള്‍ എറണാകുളം' എന്ന ഫേസ്ബുക്ക് കൂട്ടായ്മ. ഇതിനോടകം പിന്തുണ അറിയിച്ച് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ സഹകരിക്കുന്നുണ്ടെന്ന് ട്രോള്‍ എറണാകുളം അഡ്മിന്‍ ഷിനില്‍ തുരുത്തുമ്മേല്‍ പറഞ്ഞു.
അതിനിടെ ഖനനത്തിനെതിരായ ജനകീയ സമരസമിതി സമരം കടുപ്പിക്കുകയാണ്. മന്ത്രിമാരും സ്ഥലം എംഎൽഎയുമന്നും സമരത്തെ തിരിഞ്ഞ് നോക്കാത്തതിൽ സമരസമിതിക്ക് അതൃപ്തിയുണ്ട്. പൊതുമേഖലാസ്ഥാപനം നടത്തുന്ന് ഖനനത്തിനെതിരായ സമരത്തിന് പിന്നിൽ സ്വകാര്യ മണൽ ലോബിയുണ്ടോ എന്ന സംശയം ഐആർഇക്കുണ്ട്. ഇക്കാര്യത്തിൽ പ്രതികരണത്തിന് മാനേജ്മെന്‍റ് തയ്യാറല്ല. അതേസമയം യുവത ആലപ്പാടേക്ക് എന്ന ഹാഷ് ടാഗിലുള്ള പ്രചാരണത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്.
