ന്യൂയോര്‍ക്ക്: റഷ്യക്കുമേൽ പുതിയ ഉപരോധങ്ങൾ ഏ‌ർപ്പെടുത്തുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്‍റ് ഒപ്പുവച്ചു. ഉപരോധങ്ങൾക്ക് ഇളവുനൽകാനുള്ള പ്രസിഡന്‍റിന്‍റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിൽ പ്രസിഡന്‍റ് ഒപ്പിട്ടത് കോൺഗ്രസ് അതിരുകടക്കുന്നു എന്ന് വിമർശനത്തോടെയാണ് . ഇറാനും ഉത്തരകൊറിയയ്ക്കും മേലും ഉപരോധങ്ങൾക്ക് വ്യവസ്ഥയുണ്ട്. 

പുതിയ ഭരണകൂടവുമായി ബന്ധം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ അവസാനിച്ചുവെന്നായിരുന്നു മോസ്കോയുടെ പ്രതികരണം. അമേരിക്ക വാണിജ്യയുദ്ധം പ്രഖ്യാപിച്ചെന്നായിരുന്നു റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിന്റെ പ്രതികരണം. യൂറോപ്യൻ യൂണിയനും ഉപരോധങ്ങളോട് എതിർപ്പറിയിച്ചിരുന്നു.