ഭൂമാതാ ബ്രിഗേഡ് നേതാവ്  തൃപ്തി ദേശായിയുടെ ശബരിമലയാത്ര നീട്ടിവച്ചു. അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ച ശബരിമലയില്‍ എത്താനാണ് തൃപ്തി ദേശായിയുടെ പുതിയ തീരുമാനം. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ആഴ്ച പുണെയിൽ നടക്കുന്ന വാർത്താസമ്മേളനത്തില്‍ അറിയിക്കുമെന്നാണ് സൂചന.  

ദില്ലി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ ശബരിമലയാത്ര നീട്ടിവച്ചു. അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ച ശബരിമലയില്‍ എത്താനാണ് തൃപ്തി ദേശായിയുടെ പുതിയ തീരുമാനം. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ അടുത്ത ആഴ്ച പുണെയിൽ നടക്കുന്ന വാർത്താസമ്മേളനത്തില്‍ അറിയിക്കുമെന്നാണ് സൂചന. 

ശബരിമല സ്ത്രീപ്രവേശന വിധി വന്നയുടനെ ശബരിമല സന്ദര്‍ശിക്കുമെന്ന മുന്‍തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം താന്‍ ശബരിമലയിലെത്തുമെന്നും തൃ‍പ്തി ദേശായി പറഞ്ഞിരുന്നു. കരുതല്‍ തടവിലായിരുന്നതും ശബരിമലയിലെ പ്രതിഷേധം ശക്തമായതുമായ സാഹചര്യത്തില്‍ അടുത്തമാസം 17ന് മണ്ഡലകാലം ആരംഭിച്ചശേഷം മാത്രം മല കയറാനുള്ള തീരുമാനത്തിലാണ് തൃപ്തി ദേശായി എന്നാണ് വ്യക്തമാകുന്നത്.