ശബരിമലയിലേക്കില്ല: വാർത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 12, Jan 2019, 6:54 AM IST
Trupti Desai Says She Will not Be At Sabarimala Temple
Highlights

സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു.  ലക്ഷ്യം അവർ പൂർത്തിയാക്കിയതായും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു

പൂനെ: ശബരിമലയിലേക്ക് താൻ വന്നുകൊണ്ടിരിക്കുകയാണെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് തൃപ്തി ദേശായി. താൻ ഒരു ദിവസം ശബരിമലയിലേക്ക് എത്തും. സന്ദർശിച്ച് മടങ്ങിക്കഴിഞ്ഞാൽ മാത്രമേ ആളുകൾ വാർത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പറഞ്ഞു. 

മറ്റുപ്രചാരണങ്ങൾ ഗൂഡ ഉദ്ദേശത്തോടെയെന്നും തൃപ്തി പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു.  ലക്ഷ്യം അവർ പൂർത്തിയാക്കിയതായും തൃപ്തി ദേശായി പൂനെയില്‍ പറഞ്ഞു. തൃപ്തി സന്നിധാനത്ത് എത്തുമെന്ന് നേരത്തെ  പ്രചാരണമുണ്ടായിരുന്നു. ഈ സീസണിൽത്തന്നെ തൃപ്തി ശബരിമലയിലെത്തുമെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു.

loader