മലാലയെ വെടിവച്ചിട്ട താലിബാന്‍ ഭീകരന്‍ ഫസലുള്ള കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: തെഹരിക്ക് ഇ താലിബാന് (ടിടിപി) നേതാവ് മുല്ല ഫസലുള്ള കൊല്ലപ്പട്ടു. ജൂണ് 13ന് നടന്ന യുഎസ് ഡ്രോണ് ആക്രമണത്തിലാണ് ഇയാള് കൊല്ലപ്പെട്ടത്. ഫസലുള്ളയുടെ കൊലപാതക വിവരം അധികൃതര് സ്ഥിരീകരിച്ചതായി പാക് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ കുനാര് പ്രവിശ്യയില് വാഹനത്തില് സഞ്ചരിക്കുന്നതിനിടെയാണ് ഡ്രോണ് ആക്രമണത്തില് ഫസലുള്ള കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാന് മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ പ്രവര്ത്തകയായ മലാലയെ 2012ല് വെടിവച്ച് വീഴ്ത്തിയത് ഫസലുള്ളയാണെന്നാണ് കരുതപ്പെടുന്നത്. 11 വയസ് പ്രായമുള്ളപ്പോഴായിരുന്നു വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായി പ്രവര്ത്തിച്ച മലാല യൂസഫ് സായിയെ താലിബാന് ഭീകരര് വെടിവച്ചിട്ടത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലാലയ്ക്ക് 2014ലാണ് നോബേല് സമ്മാനം ലഭിച്ചത്.
ഫസലുലുള്ള കൊല്ലപ്പെട്ടതായി പലതവണ വാര്ത്തകള് പ്രചരിച്ചിരുന്നു. എന്നാല് ഇത്തവണ അമേരിക്കന് വൃത്തങ്ങളുടെ അവകാശവാദം അഫ്ഗാന്, പാക് അധികൃതര് സ്ഥിരീകരിച്ചതായി വിവിധ വൃത്തങ്ങളെ അടിസ്ഥാനമക്കി പാക് മധ്യമങ്ങളടക്കമുള്ള മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
