ചെന്നൈ: ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എഐഡിഎംകെ സ്ഥാനാർത്ഥിയെ പിന്നിലാക്കി ടിടിവി ദിനകരൻ അട്ടിമറി ജയത്തിലേക്ക്. ഡിഎംകെ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത്. നോട്ടയ്ക്കും പിന്നിലാണ് ബിജെപി.
മൈലാപ്പൂരിലെ ക്യൂൻമേരി കോളേജിൽ നടന്ന വോട്ടെണ്ണൽ പ്രവർത്തകരുടെ സംഘർഷത്തെ തുടർന്ന് 45 മിനിറ്റോളം നിർത്തിവച്ചിരുന്നു. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ എഐഡിഎംകെയുടെ മധുസൂദനനെക്കാൾ ടിടിവി ദിനകരന് 5900 വോട്ടുകൾക്ക് മുന്നിലാണ്. ഇനി 16 റൗണ്ടുകളാണ് എണ്ണാനുള്ളത് . സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
