രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയാണ് പ്രതികളെ കുടുക്കിയത്. തുര്‍ക്കിസര്‍ക്കാര്‍ അസാധുവാക്കിയ 198 നോട്ടുകളാണ് ഇവരുടെ കാറിലുണ്ടായിരുന്നത്. 110 കോടി ഇന്ത്യന്‍ രൂപക്ക് തുല്യമാണിത്. ഈപണവുമായി നാടുകാണി ചുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു
മലപ്പുറം: നിരോധിത തുര്‍ക്കി കറൻസിയുമായി അഞ്ച് പേര്‍ മലപ്പുറം നിലന്പൂരില്‍ പിടിയിലായി. 110 കോടി ഇന്ത്യന്‍ രൂപക്ക്
തുല്യമായ കറസിയാണ് മറിച്ചുവില്‍ക്കാനുള്ള ശ്രമത്തിനിടെ പിടികൂടിയത്. എടപ്പാള്‍ സ്വദേശി അബ്ദുള്‍ സലാം, സഹായികളായ
ജംഷീര്‍, സന്തോഷ് കുമാര്‍, ശ്രീജിത്ത്, സലാം എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയാണ് പ്രതികളെ കുടുക്കിയത്. തുര്‍ക്കി
സര്‍ക്കാര്‍ അസാധുവാക്കിയ 198 നോട്ടുകളാണ് ഇവരുടെ കാറിലുണ്ടായിരുന്നത്. 110 കോടി ഇന്ത്യന്‍ രൂപക്ക് തുല്യമാണിത്. ഈ
പണവുമായി നാടുകാണി ചുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. കാസര്‍കോഡ് സ്വദേശിയില്‍നിന്ന് 25 ലക്ഷം
രൂപ നല്‍കിയാണ് അബ്ദുള്‍ സലാം തുര്‍ക്കി നോട്ടുകള്‍ വാങ്ങിയത്.
ഇന്ത്യയില്‍ നിരോധിച്ച 1000, 500 രൂപ നോട്ടുകള്‍ ഇനി ഉപയോഗിക്കാനാവില്ല എന്നതുപോലെ തുര്‍ക്കിയിലെ ഈ അസാധു
നോട്ടുകളും ആര്‍ക്കും പ്രയോജനപ്പെടില്ല. എങ്കിലും തമിഴ്നാട്ടിലെത്തി മറിച്ചുവിറ്റ് ലാഭമുണ്ടാക്കാമെന്ന ധാരണയായിരുന്നു
പ്രതികള്‍ക്കെന്ന് പൊലീസ് പറയുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന പഴയ 1000, 500 രൂപ നോട്ടുകള്‍ രണ്ടാഴ്ച മുന്പ്
നിലന്പൂരില്‍നിന്ന് പിടികൂടിയിരുന്നു. ഇത്തരത്തില്‍ അസാധു നോട്ടുകള്‍ വ്യാപകമയി നിലന്പൂരിലെത്തുന്നതിനെക്കുറിച്ച് സ്പെഷ്യല്‍
ബ്രാഞ്ച് അന്വേഷണം തുടങ്ങി.
