മ‍ൃഗശാലയിലെത്തിയ സന്ദർശകൻ കങ്കാരുവിനെ പേടിപ്പിക്കുന്നതിനായി ഇടിക്കുന്നതുപോലെ കാണിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിനെതിരെയാണ് ആളുകൾ വിമർശനവുമായി രംഗത്തെത്തിയത്.

തുർക്കി: കങ്കാരുവിനെ ശല്യം ചെയ്ത ആൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമര്‍ശനം. മ‍ൃഗശാലയിലെത്തിയ സന്ദർശകൻ കങ്കാരുവിനെ പേടിപ്പിക്കുന്നതിനായി ഇടിക്കുന്നതുപോലെ കാണിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിനെതിരെയാണ് ആളുകൾ വിമർശനവുമായി രംഗത്തെത്തിയത്. തുർക്കിയിലെ ഒരു മ‍ൃഗശാലയിലാണ് സംഭവം.

ടുൻസർ സിഫ്റ്റ്സി എന്നയാളാണ് 1.14 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തുർക്കിയിലെ ഒരു മ‍ൃഗശാല സന്ദർശിക്കാനെത്തിയതാണ് ടുൻസർ സിഫ്റ്റ്സി. മ‍ൃഗശാലയിലെത്തിയ ടുൻസർ അവിടെയുണ്ടായിരുന്നു ഒരു കങ്കാരുവിനെ പേടിപ്പിക്കുന്നതിനായി ഇടിക്കുന്നതുപോലെ കാണിക്കുകയായിരുന്നു. പേടിച്ച് മാറിയ കങ്കാരുവിനെ കണ്ട് ഇയാള്‍ സന്തോഷം കൊള്ളുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

എന്നാൽ തന്നെ ഇടിക്കാൻ ശ്രമിക്കുന്ന ആൾക്കെതിരെ തിരിച്ചൊന്നും ചെയ്യാനാകാതെ നിസഹായതയോടെ നിൽക്കുന്ന കങ്കാരുവിന്റെ വീഡിയോ മനസലിയിക്കുന്നതായിരുന്നു. മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മൃഗ സ്നേഹികളടക്കം നിരവധി ആളുകളാണ് ടുൻസറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.