യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിലും വയല്‍ നികത്തി റോഡ് പണിതിട്ടുണ്ടെന്നും ടിവി രാജേഷ് ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരം: കീഴാറ്റൂരില്‍ ബൈപ്പാസ് പദ്ധതിക്കെതിരായി സമരം ചെയ്യുന്നത് കപട പരിസ്ഥിതി വാദികളാണെന്ന് ടിവി രാജേഷ് എം.എല്‍.എ. സങ്കുചിത രാഷ്ട്രീയമാണ് വികസനത്തിന് തടസ്സമെന്നും എസ്ഡിപിഐ- ജമാ അത്ത ഇസ്ലാമി- ആര്‍എസ്എസ് തുടങ്ങിയ കപട പരിസ്ഥിതി വാദികള്‍ക്കൊപ്പം യുഡിഎഫ് നില്‍ക്കരുതെന്നും രാജേഷ് ആവശ്യപ്പെട്ടു. യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിലും വയല്‍ നികത്തി റോഡ് പണിതിട്ടുണ്ടെന്നും ടിവി രാജേഷ് ചൂണ്ടിക്കാട്ടി. 

അതേസമയം കീഴാറ്റൂരില്‍ ബൈപ്പാസ് ഉണ്ടാക്കണമെന്ന് പി.സി.ജോര്‍ജ്ജ് എംഎല്‍എ ആവശ്യപ്പെട്ടു. ഏതു റോഡ് നിര്‍മ്മാണത്തിന് എതിരെയും സമരം ചെയ്യുന്നത് ശരിയല്ല. കീഴാറ്റൂരില്‍ പ്രശ്‌നം ബൈപ്പാസല്ലെന്നും പ്രദേശം രണ്ടായി പകുത്ത് പോകുന്നതാണെന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി.