ഇതുമായി ബന്ധപപെട്ട് കാമുകനും സഹായികളായുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളേയും പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ അഭിജിത്, സുമേഷ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കാമുകനായ അഖില്‍ മറ്റൊരു സുഹൃത്ത് സഫറുള്ള ഖാന്‍ എന്നിവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഖില്‍ ഒരു കൊലക്കേസില്‍ പ്രതിയാണ്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.