ബെംഗളൂരു: കര്‍ണാടകത്തിലെ ഹുബ്ബള്ളിയില്‍ നിന്നും ഇരുപത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പിടിയിലാവര്‍ ഹുബ്ബള്ളി സ്വദേശികളാണെന്ന് ജിതേന്ദര്‍ ഖങ്കാവി അറിയിച്ചു. പിടിയിലായവര്‍ക്ക് കമ്മീഷന്‍ വാങ്ങി പഴയനോട്ടുകള്‍ സ്വീകരിക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി..