25 കിലോ കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ ഫോർട്ട് കൊച്ചിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഹാർബറിനടുത്ത് മാരിടൈം യൂണിവേഴ്സിറ്റി പരിസരത്ത് നിന്നാണ് മധുര സ്വദേശികളായ സൗന്ദര്യ പാണ്ടി, പെരിയ കറുപ്പൻ എന്നിവരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. മധുരയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് അറസ്റ്റ്. നാളെ ഇവരെ തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.