മലപ്പുറം കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രധാന പ്രതികളായ രണ്ടു പേര്‍ പിടിയിലായി. മധുര സ്വദേശികളായ എന്‍ അബൂബക്കര്‍, കെ അബ്ദുല്‍ റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്മെന്റ് എന്ന സംഘടയുടെ തലവനാണ് അബൂബക്കറെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ രണ്ടുപേരുമാണ് സ്ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്മാരെന്നും കണ്ടെത്തിയിട്ടുണ്ട്. കളക്ടറേറ്റ് സ്ഫോടന കേസില്‍ മധുര സ്വദേശികളായ അഞ്ച് പേരെ കഴിഞ്ഞ ദിവസം എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്ത രണ്ട് പേരെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും.