മൂന്നു നില കെട്ടിടത്തിനാണ് തീ പിടിച്ചത്

ദില്ലി: ദില്ലിയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് രണ്ട് കുട്ടികള്‍ വെന്ത് മരിച്ചു. ആദര്‍ശ് നഗറില്‍ കെവാല്‍ പാര്‍ക്കിന് സമീപത്തുള്ള മൂന്നു നില കെട്ടിടത്തിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. 

സാര്‍ട്ടന്‍(10), സഹോദരി അക്ഷന(8) എന്നിവരാണ് മരിച്ചത്. ഒരു മണീക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഫയര്‍ഫഴ്സിന് തീ അണക്കാനായത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളിലുള്ളവര്‍ ഉറക്കത്തിലായിരുന്നു. രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇതും കാരണമായി.