തിരുവനന്തപുരം-നിസാമുദീന്‍ രാജധാനി എക്സ്പ്രസില്‍ ട്രക്ക് ഇടിച്ചു. ട്രക്ക് ഡ്രൈവര്‍ മരിച്ചു. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് അപായമില്ല. മധ്യപ്രദേശിലെ സചേതില്‍ വച്ചാണ് അപകടം.
മധ്യപ്രദേശ് : തിരുവനന്തപുരത്ത് നിന്നും ന്യൂഡല്‍ഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസില്‍ (12431) ട്രക്ക് ഇടിച്ച് പാളം തെറ്റി. രണ്ട് ബോഗികള്‍ പാളത്തില്‍നിന്ന് മാറി. ട്രക്ക് ഡ്രൈവര്‍ മരിച്ചു.
മധ്യപ്രദേശിലെ സചേതില്‍ വച്ചാണ് അപകടം. ലവല്‍ക്രോസ് തകര്‍ത്തുവന്ന ട്രക്കാണ് ആ സമയം അതുവഴി കടന്നു പോയ ട്രെയിനില്‍ ഇടിച്ചത്. രാവിലെ 6.45 നായിരുന്നു സംഭവം. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് അപായമില്ല. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. ട്രെയിന്‍ സംഭവ സ്ഥലത്തു നിന്നും നീക്കി.
