കണ്ണൂര്‍: പയ്യന്നൂരിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഎംഎസ് നേതാവ് സി കെ രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പയ്യന്നൂർ വെള്ളൂർ സ്വദേശി ഗിരീഷ്, മലാപ്പ് സ്വദേശി റിജു എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ ചെയ്തത് .

ഇവരെ മൂന്ന് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേരിൽ രണ്ട് പേരാണ് ഇവരെന്നും ബാക്കിയുള്ളവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു .സംഭവത്തിൽ പങ്കുള്ള മുപ്പതിലധികം പേരെ ഉടൻ കസ്റ്റഡിയിലെടുക്കും.

സി പി ഐ എം പ്രവർത്തകൻ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നേരത്തെ നാല് ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു.