കോഴിക്കോട്: യുവമോർച്ച കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റിന്‍റെ വീട് ആക്രമിച്ച കേസിൽ  രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി നഗരസഭയിലെ സിപിഎം കൗൺസിലർ പി.എം ബിജു, ഡിവൈഎഫ്ഐ പ്രവർത്തകൻ രാഹുൽ എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് യുവമോർച്ച നേതാവ് അഖിലിന്‍റെ വീട് ആക്രമിക്കപ്പെട്ടത്. സി.പി.എം. നിയന്ത്രണത്തിലുള്ള വായനശാലയ്ക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്നാണ് അഖിലിന്‍റെ വീട് ഒരു സംഘം ആളുകൾ അടിച്ച് തകർത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.