. മരിച്ചവരുടെ മൃതദേഹങ്ങൾ കോഴഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പത്തനംതിട്ട: കോഴഞ്ചേരിയിൽ പരസ്യബോർഡ് സ്ഥാപിക്കാൻ കെട്ടിടത്തിൽ കയറിയ രണ്ട് പേർ ഷോക്കേറ്റു മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
കൂത്താട്ടുക്കുളം സ്വദേശികളായ നിഖിൽ, ഷോബിൻ എന്നിവരാണ് മരിച്ചത്. കെട്ടിട്ടത്തിന് മുകളിൽ പരസ്യബോർഡ് സ്ഥാപിക്കുന്നതിനിടെ മുകളിലൂടെ കടന്നു പോകുന്ന 11 കെവി ലൈനിലേക്ക് ബോർഡ് തെന്നി വീണാണ് അപകടമുണ്ടായത്.
ഏഴ് പേരുടെ സംഘമായിരുന്നു ബോർഡ് സ്ഥാപിക്കാൻ എത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ കോഴഞ്ചേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
