കത്വ ജില്ലയിലെ ഹിരാനഗർ പ്രദേശത്തും ഷോപ്പിയാന് സമീപം ഗഗ്രനിലെ പൊലീസ് ക്യാംപിലുമാണ് ആക്രമണമുണ്ടായത്
ശ്രീനഗര്‍: കശ്മീരിൽ ഒരു മണിക്കൂറിനിടെ രണ്ടിടത്ത് പൊട്ടിത്തെറി. കത്വ ജില്ലയിലെ ഹിരാനഗർ പ്രദേശത്തും ഷോപ്പിയാന് സമീപം ഗഗ്രനിലെ പൊലീസ് ക്യാംപിലുമാണ് ആക്രമണമുണ്ടായത്. ഹിരാനഗറിലുണ്ടായ പൊട്ടിത്തെറി ബി എസ് എഫ് ജവാന്മാർ പ്രതിരോധിച്ചു. ഷോപ്പിയാന് സമീപം ഗഗ്രനിലെ പൊലീസ് ക്യാംപിൽ ഭീകരവാദികൾ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഇരു സംഭവങ്ങളിലും ആളപായമോ പരിക്കോ ഇല്ല.
Scroll to load tweet…
Scroll to load tweet…
