ഭര്‍തൃ വീട്ടിലെ കോണിപ്പാടിയില്‍ നിന്ന് താഴേക്ക് വീണ നിലയില്‍ ആയിരുന്നു മരിച്ച ഷക്കീലയുടെ മൃതദേഹം. കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചു എന്നായിരുന്നു ഭര്‍ത്താവിന്റെ ബന്ധുക്കള്‍ എല്ലാവരോടും പറഞ്ഞതും വിശ്വസിപ്പിച്ചതും. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി ഡി.വൈ.എസ.പി നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ആണെന്ന് വ്യക്തമായത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച യുവതിയുടെ മൃതട്വഹം അറസ്റ്റിലായ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന്, കയര്‍ അഴിച്ചു കോണിപ്പടിയില്‍ നിന്നും താഴേക്ക് ഇടുകയായിരുന്നു. വ്യക്തമായ തെളിവുകള്‍ ശേഖരിച്ച അന്വേഷണ സംഘം യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും തിരികെ എത്തിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് യുവതിയെ ഇവര്‍ ശരീരികമായും മാനസികമായും നിരത്തരം പീഡിപ്പിച്ചിരുന്നു. ഇതിനാല്‍ തന്നെ ആത്മഹത്യ പ്രേരയ്ക്കും ശാരീരിക, മാനസിക പീഡനത്തിനും ഒപ്പം തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് പിടിയിലായവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ നടത്തിയ നിയമ പോരാട്ടം ആണ് വിജയം കാണുന്നത്. ഇനി ഒരു പെണ്‍കുട്ടിക്കും ഈ ഗതി ഉണ്ടാകരുതെന്ന ഇവര്‍ പറയുന്നു.

ശരിയായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.