കനത്ത മഴയില്‍ കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ശ്രദ്ധയില്‍ പെടാത്തതാണ് അപകട കാരണം.

മാവേലിക്കര: ടിപ്പര്‍ലോറി കാറിലിടിച്ച് 2പേര്‍ക്ക് പരിക്ക്. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്ര ജങ്ഷനില്‍ ഇന്ന് പകല്‍ 3.15 നായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കണ്ടിയൂര്‍ പുതിയ മഠത്തില്‍ കെ പി പിഷാരടി (78), മകന്‍ പത്മകുമാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാവേലിക്കര ഭാഗത്തു നിന്ന് വന്ന കാര്‍, ക്ഷേത്ര ജങ്ഷനില്‍ നിന്നും കണ്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടയില്‍ തട്ടാരമ്പലം ഭാഗത്തുനിന്ന് എത്തിയ മിനി ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. കനത്ത മഴയില്‍ കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ശ്രദ്ധയില്‍ പെടാത്തതാണ് അപകട കാരണം. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറിഞ്ഞ് സമീപത്തെ പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.