ദില്ലി: രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു. 1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ മായങ്ക് ചൗഹാന്‍, 1992 ബാച്ച് ഉദ്യോഗസ്ഥന്‍ രാജ് കുമാര്‍ ദേവാംഗണ്‍ എന്നിവരെയാണ് പിരിച്ച് വിട്ടത്.

സര്‍വ്വീസിലെ മോശം പെരുമാറ്റം കാരണമാണ് പിരിച്ചുവിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സിവില്‍ സര്‍വ്വീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം.