ജമ്മു കാശ്മീര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ കരസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍ ഭീകരന്‍ ജഹാംഗിര്‍ ഗനയും മറ്റൊരു ഭീകരനുമാണ് കൊല്ലപ്പെട്ടത്.
പുല്‍വാമയിലെ അവന്ധിപുര ഗ്രാമത്തിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും, പൊലീസും പ്രദേശം വളഞ്ഞ് തീവ്രവാദികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തീവ്രവാദികള്‍ വെടിവയ്ക്കാന്‍ തുടങ്ങുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗറിനും ബനിഹാളിനും ഇടയിലുള്ള തീവണ്ടി സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു.
