ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ മേലാംങ്കോട് കൗണ്‍സിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പംകോട് സജിയെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സനോഫര്‍, ഷബീര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതികള്‍ പറഞ്ഞുവെന്ന് പൊലീസ്.

ബൈപ്പാസ്സിന് സമീപം വള്ളക്കടവ് വച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച സജിയെയും ബിജെപി പ്രവര്‍ത്തകനായ പ്രകാശനെയും ബൈക്കിലെത്തിയ ഒരു സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം ആരോപിച്ചിരുന്നു