അനങ്ങനടി പള്ളി നേര്‍ച്ചക്കിടെ സംഘര്‍ഷമുണ്ടാക്കിയ രണ്ട് പ്രാദേശിക വിഭാഗങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാര്‍ക്ക് കുത്തേറ്റത്. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്ന അനങ്ങനടി സ്വദേശി ഫൈസല്‍ ബാബുവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. 

ട്രാഫിക് എസ് ഐ രാജശേഖരന് അടിവയറ്റിലാണ് കുത്തേറ്റത്. ഇദ്ദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കയ്യില്‍ കുത്തേറ്റ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീഷ് പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. തൃക്കടീരി സ്വദേശിയായ അബൂബക്കറിനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ആക്രമണം നടത്തിയ ഫൈസലെന്നും ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. ഒറ്റപ്പാലം പോലീസ് പിടികൂടി.