പൊലീസ് റെയ്‍ഡിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

First Published 12, Apr 2018, 8:43 AM IST
two sex workers dies  falling from building during police raid
Highlights
  • ലൈംഗിക തൊഴിലാളികളായ യുവതികള്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു
  • മുംബൈയിലാണ് അഫകടം നടന്നത്

മുംബൈ: മുംബൈയില്‍ പൊലീസ് റെയ്ഡിനിടെ രക്ഷപെട്ടോടിയ രണ്ട് യുവതികള്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു. മുംബൈ ഗ്രാന്‍ഡ് റോഡില്‍ കഴിഞ്‍ ദിവസം രാത്രിയാണ് സംഭവം. പൊലീസ് റെയ്ഡിനിടെ കെട്ടിടത്തിന്‍റെ മൂന്നാം നലയില്‍ നിന്ന്  താഴേക്ക് വീഴുകയായിരുന്നു. ഡിബി മാര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെട്ടിടത്തിലായിരുന്നു പരിശോധന നടന്നത്.

പൊലീസ് പരിശോധനയ്ക്കെത്തിയ വിവരം കെട്ടിടത്തിന് താഴെയുണ്ടായിരുന്ന ആള്‍ അറിയിച്ചതോടെ യുവതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് ലൈംഗിക വ്യാപാര്യം നടക്കുന്നതിനിടെ പ്രതിഷേധമുണ്ടായിരുന്നു. അതുകൊണ്ടാണ് പരിശോധനയ്ക്കെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പരിശോധന സമയത്ത് വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
 

loader