സൈന്യം തിരച്ചില്‍ തുടരുന്നു  

ജമ്മുകാശ്മീര്‍: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിനായി തിരച്ചിൽ തുടരുകയാണ്.

അനന്ത്നാഗ് പൊലീസും 19 രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് പൊലീസ് വക്താവ് അറിയിച്ചു. ഭീകരരിൽനിന്ന് എകെ 47 തോക്കുകളും ഗ്രനേഡുമടക്കമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.