ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍. പ്രതിഷേധമുണ്ടായാലും മലകയറുമെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പമ്പ: ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് യുവതികള്‍. പ്രതിഷേധമുണ്ടായാലും മലകയറുമെന്ന് ബിന്ദു അമ്മിണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംരക്ഷണം തരേണ്ടത് പൊലീസിന്‍റെ ഉത്തരവാദിത്തം. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും ബിന്ദു പറഞ്ഞു. നിയമലംഘകരാണ് പ്രതിഷേധം നടത്തുന്നതെന്നും ബിന്ദു പറഞ്ഞു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു അമ്മിണി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ്ഗ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

42ഉം 44ഉം വയസുള്ള യുവതികളാണ് ഇവര്‍. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി.പൊലീസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു. എന്നാല്‍, യുവതികള്‍ ആയതിനാല്‍ മലകയറുന്നതിന് പൊലീസ് സംരക്ഷണം നല്‍കുകയായിരുന്നു. അപ്പാച്ചിമേടില്‍ വെച്ചാണ് യുവതികള്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്. ശരണംവിളിയുമായാണ് പ്രതിഷേധക്കാര്‍ അപ്പാച്ചിമേടിലെത്തിയത്.