നിര്‍മ്മാണ സ്ഥലത്തിനടുത്ത് കളിക്കുകയായിരുന്നു രണ്ട് വയസ്സുകാരിയായ അനസൂയ. ഇതിനിടെ അബദ്ധത്തിലാണ് സമീപത്തുള്ള കുഴിയിലേക്ക് വീണത്. ചെളിവെള്ളം നിറഞ്ഞുകിടക്കുന്ന കുഴിയില്‍ കുഞ്ഞ് വീണത് ആരും കണ്ടിരുന്നില്ല

ഹൈദരാബാദ്: നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിനരികിലുള്ള ചെളിക്കുഴിയില്‍ വീണ് പരിക്കേറ്റ രണ്ട് വയസ്സുകാരി മരിച്ചു. കെട്ടിട നിര്‍മ്മാണത്തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്. 

മെടിപ്പള്ളിയിലുള്ള നിര്‍മ്മാണ സ്ഥലത്തിനടുത്ത് കളിക്കുകയായിരുന്നു രണ്ട് വയസ്സുകാരിയായ അനസൂയ. ഇതിനിടെ അബദ്ധത്തിലാണ് സമീപത്തുള്ള കുഴിയിലേക്ക് വീണത്. ചെളിവെള്ളം നിറഞ്ഞുകിടക്കുന്ന കുഴിയില്‍ കുഞ്ഞ് വീണത് ആരും കണ്ടിരുന്നില്ല. അല്‍പസമയത്തിന് ശേഷം തൊഴിലാളികളില്‍ ചിലരാണ് കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപം ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ കുഴിയുണ്ടായിട്ടും, അത് നികത്താനോ സുരക്ഷിതമാക്കി വയ്ക്കാനോ ശ്രമിക്കാത്തതിന് ഉടമസ്ഥനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.