Asianet News MalayalamAsianet News Malayalam

'കേന്ദ്ര ഇടപെടലില്‍ യുഎഇ സഹായം നഷ്ടപ്പട്ടു'; പ്രവാസി ഭാരതിയ ദിവസിൽ ഉന്നയിക്കാൻ കേരളം

പ്രളയം തകർത്ത കേരളത്തിന്‌ കേന്ദ്രം മതിയായ തുക അനുവദിച്ചില്ല, യുഎഇ സഹായം മുടക്കുകയും ചെയ്തു. കേരളത്തിന്റെ ഈ പൊതു വികാരം പ്രവാസി ഭാരതീയ ദിവസത്തിൽ അവതരിപ്പിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം

uae flood help denied for kerala issue will raise in pravasi bharathiya divas
Author
Varanasi, First Published Jan 22, 2019, 6:17 AM IST

വാരണാസി: യുഎഇ വാഗ്ദാനം ചെയ്ത പ്രളയ ദുരിതാശ്വസം കേന്ദ്ര ഇടപെടൽ മൂലം നഷ്ടപ്പെട്ട വിഷയം വരണാസിയിൽ നടക്കുന്ന പ്രവാസി ഭാരതിയ ദിവസിൽ ഉന്നയിക്കാൻ കേരളം. യുഎഇയിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ ആവും ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുക.

പതിനഞ്ചാമത് പ്രവാസി സമ്മേളനം രാവിലെ പത്തിന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും.  പ്രളയം തകർത്ത കേരളത്തിന്‌ കേന്ദ്രം മതിയായ തുക അനുവദിച്ചില്ല, യുഎഇ സഹായം മുടക്കുകയും ചെയ്തു. കേരളത്തിന്റെ ഈ പൊതു വികാരം പ്രവാസി ഭാരതീയ ദിവസത്തിൽ അവതരിപ്പിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. 

സർക്കാർ പ്രതിനിധിയായി സമ്മേളനത്തിന് എത്തിയ മന്ത്രി കെ ടി ജലീൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികാരം പങ്കുവയ്ക്കും. യുഎഇയിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളന ചർച്ചയിലും ഇക്കാര്യം അവതരിപ്പിക്കും.

രാവിലെ പത്തിനുള്ള പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന സമ്മേളനത്തിൽ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ത് ജുഗ്നൗത്ത ആണ് മുഖ്യാതിഥി. സമ്മേളനത്തിന് ശേഷം വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി പ്രവാസി ഭാരതീയ പുരസ്‌കാരങ്ങൾ സമ്മാനിക്കും. 

Follow Us:
Download App:
  • android
  • ios