ദുബൈ: ബാക്ടീറിയല്‍ ഇന്‍ഫെക്ഷന് ഉപയോഗിക്കുന്ന ഫ്‌ലമോക്‌സ് എന്ന മരുന്ന് യുഎഇയിലേക്ക് കൊണ്ടുവരരുതെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഈ മരുന്ന് യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇതു കൊണ്ടുവരുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും അറിയിപ്പില്‍ പറയുന്നു. 


ഈജിപ്ഷ്യന്‍ കമ്പനി നിര്‍മ്മിക്കുന്ന ഫ്‌ലമോക്‌സ് വില്‍ക്കാന്‍ യുഎഇ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയത്തിലെ അസ്സ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അല്‍ഹുസൈന്‍ അല്‍മിരി അറിയിച്ചു.