'യുഎഇയിലെ ആദ്യ വനിതാ ഡോക്ടർ'ക്ക് ആദരം
ദുബായ്: യുഎഇയുടെ ആരോഗ്യമേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഡോ. സുലേഖ ദാവൂദിനെ യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ദില്ലിയിൽ ആദരിച്ചു. ഡോ. സുലേഖയുടെ സേവനങ്ങളെ പ്രകീർത്തിച്ച് ഷെയ്ഖ് അബ്ദുല്ല കത്ത് കൈമാറി. ഷെയ്ഖ് സായിദ് വർഷാചരണത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പരിപാടിയിൽ ഡോ. സുലേഖയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. 1964ൽ യുഎഇയിൽ എത്തിയ നാഗ്പുർ സ്വദേശിയായ ഡോ. സുലേഖ യുഎഇയിലെ ആദ്യ വനിതാ ഡോക്ടർ എന്ന നിലയിലാണ് അറിയപ്പെടുന്നത്. സുലേഖ ഹെൽത്ത് കെയർ ഗ്രൂപ്പ് സ്ഥാപകയും ചെയർപഴ്സനുമാണ്.
