കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രപ്രവര്‍ത്തകനുമായ നദീറിനെതിരെ യുഎപിഎ ചുമത്തി. നദീറിനെ മാവോയിസ്‌റ് ബന്ധം ഉള്ള കേസില്‍ ആദിവാസികള്‍ തിരിച്ചറിഞ്ഞെന്നാണ് പോലീസ് പറയുന്നത്. നദീറിന് മേല്‍ നേരത്തെ ഉള്ള കേസ് ആണെന്നാണ് പോലീസ് പറയുന്നത്.

ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ് നദീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ടോടെയാണ് ആറളം പൊലീസെത്തി നദിറിനെ കണ്ണൂരിലേക്ക് കൊണ്ടു പോയത്. കണ്ണൂര്‍ ആറളം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത െ്രെകം നമ്പര്‍ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കല്‍ കൊളജ് പൊലീസ് അറിയിച്ചിരുന്നു. 2015ല് രജിസ്റ്റര്‍ ചെയ്ത കേസാണിത്.