കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പീഡനക്കേസില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. യൂബര്‍ ഡ്രൈവര്‍ ഗൗരവ് ഷായാണ് അറസ്റ്റിലായത്. ടാക്‌സി കാറിനുള്ളില്‍ യുവതിയെ മര്‍ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ഹൗറയില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. 

ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതിയെ ഗൗരവ് ലൈംഗികമായി ഉപയോഗിച്ച് വരികയായിരുന്നു. വിവാഹ വാഗ്ദാനത്തില്‍നിന്നും ഗൗരവ് പിന്‍വാങ്ങിയതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. കഴിഞ്ഞ ദിവസം കാറില്‍ ഒരുമിച്ചുപോകുമ്പോള്‍ ഗൗരവ് യുവതിയെ മര്‍ദിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.