മുസ്ലിമാണെന്ന് തെറ്റിധരിച്ച് സിഖ് വംശജനായ യൂബര്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറ്‍ക്ക് നേരെ വധഭീഷണിയുമായി യാത്രക്കരന്‍. അമേരിക്കയിലെ റോക്ക് ലാന്‍ഡിലാണ് സംഭവം നടന്നത്. സിഖ് വംശജരുടെ വസ്ത്രധാരണ ശൈലിയില്‍ തെറ്റിധരിച്ച് അവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അമേരിക്കയില്‍ വര്‍ദ്ധിച്ച് വരികയാണ്.
പഞ്ചാബ് സ്വദേശിയായ ഗുര്‍ജീത് സിങിന് നേരെയാണ് അക്രമം ഉണ്ടായത്. ഗുര്‍ജീതിന് സിഖ് മതാചാര പ്രകാരമുള്ള തൊപ്പിയും താടിയുമുണ്ടായിരുന്നതാണ് യാത്രക്കാരനെ ആശയക്കുഴപ്പത്തിലാക്കിയത്. 2011 ലെ വേള്‍ഡ് ട്രേഡ് സെന്ററിലെ ആക്രമണത്തിന് ശേഷം അമേരിക്കയില്‍ സിഖുകാരെ വ്യാപകമായ രീതിയില്‍ തെറ്റിധാരണയുടെ പുറത്ത് അക്രമിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഗുര്‍ജീതിനെ അക്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം രൂപം കൊണ്ടിട്ടുണ്ട്.
കാറില്‍ മറ്റ് യാത്രക്കാര്‍ കണ്ടു കൊണ്ട് നില്‍ക്കുമ്പോളാണ് ഗുര്‍ജീതിനെ യാത്രക്കാരന്‍ ആക്രമിച്ചത്. തൊപ്പി വച്ചവര്‍ ആക്രമികളെന്നാരോപിച്ചായിരുന്നു അക്രമം. നിങ്ങള്‍ ഏത് രാജ്യക്കാരനാണ്, ഇവിടെ നിങ്ങളുടെ ജോലിയെന്താണ്, ശരിക്കും നിങ്ങളുടെ ഉദ്ദേശം എന്താണ് എന്നെല്ലാം ചോദിച്ച് കൊണ്ടായിരുന്നു അക്രമം. തൊപ്പി ഇട്ടവന്‍മാരെ എനിക്ക് വെറുപ്പാണെന്ന് പറഞ്ഞ് യാത്രക്കാരന്‍ തോക്ക് ചൂണ്ടുകയായിരുന്നെന്ന് ഗുര്‍ജീത് പറഞ്ഞു. കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് തന്റെ ജീവന്‍ രക്ഷപെട്ടതെന്ന് ഗുര്‍ജീത് പ്രതികരിച്ചു.
