അരൂരില്‍ ഊബര്‍ ടാക്സി ഡ്രൈവറെ മര്‍ദിച്ചു

First Published 10, Mar 2018, 12:31 PM IST
uber taxi driver attacked
Highlights
  • യാത്രക്കാരെ കയറ്റുന്നതിനിടെ മര്‍ദിച്ചെന്ന് പരാതി
  • മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ആലപ്പുഴ: അരൂരിൽ ഊബർ ടാക്സി ഡ്രൈവർക്ക് നേരെ കയ്യേറ്റം. എഴുപുന്ന സ്വദേശി റോജിമോനാണ് മര്‍ദനം. അരൂർ ടാക്സി സ്റ്റാന്റിലെ ഡ്രൈവർമാരാണ് ആക്രമിച്ചതെന്ന് റോജിമോൻ പറഞ്ഞു.

ഫോർട്ട് കൊച്ചിയിലേക്ക് യാത്രക്കാരെ കയറ്റുന്നതിനിടെ വലിച്ചിറക്കി മർദിച്ചെന്നാണ് പരാതി. മര്‍ദനമേറ്റതിനെ തുടര്‍ന്ന് റോജിമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

loader