ഗുഢാലോചന, വ്യാജ രേഖ ഉണ്ടാക്കി കേസ് എടുക്കൽ എന്നി കുറ്റങ്ങളിലാണ് മൂന്നു പേരെയും വിചാരണ കോടതി ശിക്ഷിച്ചത്

കൊച്ചി: തിരുവനന്തപുരം ഫോർട്ട്‌ സ്റ്റേഷൻ ലെ ഉരുട്ടി കൊല കേസില്‍ 3 പോലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നാലും അഞ്ചും ആറും പ്രതികളായ ഡിവൈഎസ്പി അജിത് കുമാർ, മുൻ എസ്പി ഇ കെ സാബു, ടികെ ഹരിദാസ് എന്നവർക്ക് വിചാരണ കോടതി വിധിച്ച 3 വർഷം തടവ് ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്.

ഇവരുടെ അപ്പിൽ പരിഗണിക്കുന്നത് വരെ ശിക്ഷ നടപ്പാക്കരുത് എന്നണ് ഹൈക്കോടതി ഉത്തരവ്. ഗുഡാലോചന, വ്യജ രേഖ ഉണ്ടാക്കി കേസ് എടുക്കൽ എന്നി കുറ്റങ്ങളിലാണ് തിരുവനന്തപുരം സിബിഐ കോടതി മൂന്നു വർഷം തടവും അയ്യായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. അപ്പിൽ നൽകുന്നതിന് ജാമ്യവും സിബിഐ കോടതി അനുവദിച്ചിരുന്നു.

ഉരുട്ടി കൊല നടക്കുമ്പോൾ ഫോർട്ട്‌ സ്റ്റേഷനിലെ എസ്ഐയായിരുന്നു അജിത് കുമാർ.ഇകെ. സാബു സിഐ യും ഹരിദാസ്‌ ഫോർട്ട്‌ അസിസ്റ്റന്റ് കമ്മീഷണർ ഉം ആയിരുന്നു. അജിത് കുമാർ ഇപ്പോൾ ക്രൈം ബ്രാഞ്ച് ഡിവൈസ്പിയാണ്. എസ്പി മാരായി സ്ഥാന കയറ്റം ലഭിച്ച ഇ കെ സാബു, ഹരിദാസ്‌ എന്നിവർ വിരമിച്ചിരുന്നു.