Asianet News MalayalamAsianet News Malayalam

യുഡിഎഫിന് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടാനായില്ലെന്ന് മുസ്ലീം ലീഗ്

udf didnt lost trust among minorities says league
Author
First Published May 29, 2016, 3:39 PM IST

കോഴിക്കോട്: യുഡിഎഫിന് ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടാനാവാത്തത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മുസ്ലീംലീഗിന്റെ വിലയിരുത്തല്‍. സിറ്റിംഗ് സീറ്റുകളിലെ തോല്‍വികളേയും ഭൂരിപക്ഷത്തിലുണ്ടായ കുറവും അന്വേഷിക്കാന്‍ സമിതികളേയും കോഴിക്കോട് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗം നിശ്ചയിച്ചു. കാന്തപുരം എ പി വിഭാഗത്തെതിരെ കടുത്തവിമര്‍ശനവും യോഗത്തിലുയര്‍ന്നു.

എല്‍ഡിഎഫിന്റെ ജയം പണത്തിന്റെ സഹായത്തോടെ രാഷ്ട്രീയധാര്‍മികതയില്ലാതെ നേടിയതാണെന്ന് കെ പി എ മജീദ് പിന്നീട് പറഞ്ഞു. യുഡിഎഫ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കില്ലെന്ന് എല്‍ ഡിഎഫ് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഫാസിസത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുസ്ലീംലീഗ് പ്രവര്‍ത്തകസമിതി വിലയിരുത്തി. കാന്തപുരം വിഭാഗത്തിനെതിരെയും മുസ്ലീംലീഗ് നേതാക്കള്‍ തുറന്നടിച്ചു.

കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ തോല്‍വിയെ പറ്റി പഠിക്കാന്‍ അഡ്വ.യു എ ലത്തീഫ്, അഡ്വക്കേറ്റ് റഹ്മത്തുള്ള, കെ എന്‍ എ ഖാദര്‍ എന്നിവരെ ചുമതലപ്പെടുത്തി. വി കെ ഇബ്രാഹിംകുഞ്ഞ്, മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ഷംസുദ്ദീന്‍, ടി എം സലീം എന്നിവടങ്ങിയ സബ്കമ്മിറ്റി ഗുരുവായൂരിലെ തോല്‍വി അന്വേഷിക്കും. 18 സീറ്റുകളില്‍ ജയിക്കാനായെങ്കിലും മിക്ക സീറ്റുകളിലും
ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായിരുന്നു. പി കെ കെ ബാവ, പി എം എ സലാം, കുട്ടി അഹമ്മദ് കുട്ടി എന്നിവരാണ് ഇതെ കുറിച്ച് അന്വേഷിച്ച് റിപ്പോട്ട് നല്‍കുക. ഈ റിപ്പോട്ടുകള്‍ ജൂലൈ രണ്ടാംവാരത്തില്‍ സമര്പ്പിക്കണം.

Follow Us:
Download App:
  • android
  • ios