ഉസ്മാനോട് സർക്കാറിന്‍റെ ക്രൂരത പ്രതിഷേധം തുടരുമെന്ന് യുഡിഎഫ്
കൊച്ചി: എടത്തലയില് പൊലീസ് മർദ്ദനത്തില് പരിക്കേറ്റ ഉസ്മാനോട് സർക്കാർ കാണിക്കുന്നത് ക്രൂരതയാണെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധം. ഒരു രൂപയുടെ പോലും ചികിത്സാ സഹായം സർക്കാർ നൽകിയില്ല. പൊലീസുകാർക്ക് എതിരെ കേസ് എടുത്തത് അല്ലാതെ ഇവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടായില്ല. പൊലീസുകാർക്ക് എതിരായ അന്വേഷണങ്ങൾ ഫലപ്രദം അല്ലാത്തതിനാൽ ആണ് ഇത്തരം കേസുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെടേണ്ടി വരുന്നത്. ഉസ്മാന് നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും യുഡിഎഫ്
