തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം. തോമസ് ചാണ്ടി വിഷയത്തിലാണ് അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം മുതിരുന്നത്. മന്ത്രി തത്സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കും എന്നാണ് പ്രതിപക്ഷം ഉന്നയിക്കുക.
തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വി ഡി സതീശൻ എംഎൽഎ നോട്ടീസ്‍ നല്‍കുമ്പോള്‍ സര്‍ക്കാരിന്‍റെ മേല്‍ക്കൈ നഷ്ടമാകുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ. യുഡിഎഫിന്‍റെ ആത്മവിശ്വാസം തകർക്കാനാകില്ലെന്ന് ചെന്നിത്തലയും റിപ്പോർട്ട് സഭയിൽ വച്ചശേഷം പ്രതികരിക്കാമെന്ന് ഉമ്മൻചാണ്ടിയും ഇന്നു രാവിലെ മാധ്യമങ്ങളോടു പറഞ്ഞു.
