കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷിയെ സിബിഐ അറസ്റ്റ് ചെയ്തു. സന്നദ്ധ സംഘടനകള്‍ക്കുള്ള വിദേശ ഫണ്ടുകളുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കേസിലാണ് അറസ്റ്റ്. ടീസ്റ്റ സെതല്‍വാദിന്‍റെ സംഘടനയുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രാലയത്തില്‍ നിന്ന് നഷ്‌ടപ്പെട്ടതിലും ഇദ്ദേഹത്തിനെതിരെ ആരോപണം ഉണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പ് ഒളിവില്‍ പോയ ജോഷിയെ ഇന്ന് ഉച്ചയോടെ സിബിഐ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്.